അബൂദബിയില്‍ ബാലിസ്റ്റിക് മിസൈല്‍ അവശിഷ്ടം വീണ് ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ മരിച്ചു. പാക് പൗരനാണ് മരിച്ച രണ്ടാമന്‍. ഇന്ത്യക്കാരനടക്കം മൂന്നുപേര്‍ക്ക് പരിക്ക്. ബാലിസ്റ്റിക് മിസൈല്‍ മാര്‍ഗമധ്യേ യുഎഇ പ്രതിരോധിക്കുകയും ഇങ്ങനെ തകര്‍ക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടം പതിച്ചാണ് ഇന്ത്യന്‍ പൗരന്‍ മരിച്ചതെന്നുമാണ് റിപോര്‍ട്ട്.
|
സ്വീഹാന്‍ തെരുവിലാണ് സംഭവം. മിസൈലിനെ വിജയകരമായി പ്രതിരോധിച്ചെങ്കിലും മിസൈലിന്റെ ഭാരമേറിയ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി വാഹനങ്ങളും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് തകരുകയുണ്ടായി.
പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഇതുവരെ 372 ബാലിസ്റ്റിക് മിസൈലുകളും 12 ക്രൂയിസ് മിസൈലുകളും 1826 ഡ്രോണുകളും യുഎഇയിലേക്ക് വന്നുവെന്നും ഇവയെ യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചു ഫലപ്രദമായി പ്രതിരോധിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ALSO READ: സാദിഖലി തങ്ങള്‍ക്കെതിരേ പോസ്റ്റിട്ടത് കാപ്പ കേസ് പ്രതി; 15 കോടി ആവശ്യപ്പെട്ടു



