21
May 2025
Tue
21 May 2025 Tue
Two Indian students dies in accident in USA

രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു. ഓഹിയോയിലെ ക്ലീവ് ലാന്‍ഡ് സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ സൗരവ് പ്രഭാകര്‍(23), മാനവ് പട്ടേല്‍(20)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലാന്‍സാസ്റ്റര്‍ കൗണ്ടിയിലെ പെന്‍സില്‍വാനിയ ടേണ്‍പൈക്കില്‍ വച്ച് മെയ് 10നായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച വാഹനം റോഡില്‍ നിന്ന് തെന്നിമാറി മരത്തിലും തുടര്‍ന്ന് പാലത്തിലും ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

വാഹനത്തില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നും പരിക്കേറ്റ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക