06
Jul 2024
Thu
06 Jul 2024 Thu
two indian students drown in Australia

ആസ്ത്രേലിയയിൽ രണ് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുള്ള ചൈതന്യ മുപ്പരാജു, സൂര്യ തേജ ബൊബ്ബ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്വീൻസ് ലാൻഡിലെ മില്ലാ മില്ലാ വെള്ളച്ചാട്ടത്തിൽ നീന്തുന്നതിനിടെ ഒരാൾ മുങ്ങിപ്പോവുകയും രണ്ടാമൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെടുകയുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് ഇരുവരും മുങ്ങിയത്. ഉച്ചയോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക