21
Jan 2026
Sat
21 Jan 2026 Sat
two killed in Tiruvallur over questioning drug use

മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിനു രണ്ടുപേരെ അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ തിരുവള്ളുര്‍ ജില്ലയിലെ ഒണ്ടിക്കുപ്പത്താണ് സംഭവം. പാര്‍ഥിപന്‍, സുകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനമേറ്റ മറ്റൊരു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട സുകുമാറിന്റെ ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണ്. പ്രദേശത്ത് കൗമാരക്കാരടക്കം മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്നും സ്വന്തം കുടുംബാംഗങ്ങളെ പോലും തിരിച്ചറിയാനുള്ള ബോധം പോലും ഇവര്‍ക്കില്ലെന്നും പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു. കൊലപാതകത്തില്‍ പ്രധിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ALSO READ: എസ്പിസി യൂനിഫോം നല്‍കാത്ത വിരോധത്തില്‍ 55കാരന്‍ വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ഒഴിച്ചു