23
Feb 2026
Mon
23 Feb 2026 Mon
two students drown in Pambayar

പമ്പയാറില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. പത്തനംതിട്ട റാന്നി ഐത്തലയില്‍ ആണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥികളെയാണ് കാണാതായിരിക്കുന്നത്. റാന്നി ഐത്തലയുള്ള സുഹൃത്തിനെ കാണാനായി പോയ പത്ത് പേരടങ്ങുന്ന വിദ്യാര്‍ഥികളുടെ സംഘം ഇതിനു ശേഷം പമ്പയാറില്‍ കുളിക്കാനിറങ്ങിയതാണ്. മൂന്ന് പേരാണ് ഒഴുക്കില്‍പെട്ടത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. റാന്നിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തിരച്ചില്‍ തുടരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ബസ് യാത്രയ്ക്കിടെ മോഷണം നടത്തി ഭാര്യ ജയിലായതിന്റെ നാണക്കേട് മൂലം ആത്മഹത്യക്കു ശ്രമിച്ച ഭര്‍ത്താവ് മരിച്ചു