12
Oct 2025
Sun
12 Oct 2025 Sun
two year old boy dies in accident while playing with drilling machine

ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടരവയസ്സുകാരന്‍ മരിച്ചു. തിരുവനന്തപുരം പടിഞ്ഞാറേനടയ്ക്കടുത്താണ് സംഭവം. ധ്രുവ് ആണ് മരിച്ചത്. കുട്ടിയുടെ വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി ഡ്രില്ലിങ് മെഷീന്‍ കൊണ്ടുവന്നിരുന്നു.

whatsapp ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടരവയസ്സുകാരന്‍ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടി ഇതെടുത്ത് കളിച്ചപ്പോള്‍ മെഷീന്‍ ഓണാവുകയും തലയില്‍ തുളഞ്ഞുകയറുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.

ALSO READ: എംബിബിഎസ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍