06
Oct 2024
Sat
06 Oct 2024 Sat
two youths dies in bike accident in Kollam

കൊല്ലം ചാത്തന്നൂരില്‍ തീരദേശ റോഡില്‍ ആഡംബര ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സംഗമംനഗര്‍ 57ല്‍ (പുത്തന്‍ പുര വീട്ടില്‍)മാര്‍ഷലിന്‍-മിനി ദമ്പതികളുടെ മകന്‍ മനീഷ് (31) ഇരവിപുരം പനമുക്ക് റേഷന്‍ കടമുക്ക് തോട്ടത്തില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പള്ളിത്തോട്ടം സെഞ്ച്വറി നഗറില്‍ ജോസഫിന്റെ മകന്‍ പ്രവീണ്‍(33) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം – പരവൂര്‍ തീരദേശ റോഡില്‍ ഇരവിപുരം കാക്കത്തോപ്പില്‍ വെള്ളി അര്‍ധ രാത്രി പന്ത്രണ്ടിനായിരുന്നു അപകടം. പ്ലംബിംഗ് ജോലിക്കാരനായ മനീഷിന്റെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിച്ചുകയറുകയും തുടര്‍ന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇരുവരും തദ്ക്ഷണം മരിച്ചു. ഇരവിപുരം പോലീസ് കേസെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക