അബുദാബി: കഴിഞ്ഞ ദിവസം മുതല്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത മഴയും ഇരുണ്ട ആകാശവും ശക്തമായ കാറ്റും മൂലം ജനജീവിതം സ്തംഭിച്ചു. കനത്ത മഴയാണ് ലഭിക്കുന്നത്. ഇതോടെ റോഡ് ഗതാഗതം മുതല്‍ വ്യോമഗതാഗതം വരെ തടസ്സപ്പെട്ടു. മഴയെതുടര്‍ന്ന് ബുദാബിയിലും ഷാര്‍ജയിലും ഉള്‍പ്പെടെ പാര്‍ക്കുകളും, മലയോര പാതകളും അടച്ചു. ബീച്ചുകളും അടച്ചിട്ടു.
|
എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇവന്റുകള്‍ റദ്ദാക്കുകയും ജനപ്രിയ വിനോദ കേന്ദ്രങ്ങള്‍ അടയ്ക്കുകയും ചെയ്തു. മോശം കാലാവസ്ഥ ഇന്ന് ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായ് ഹത്ത മേഖലയിലെ വാദികള്‍ കര കവിഞ്ഞൊഴുകിയതോടെ അണക്കെട്ടുകള്‍ പ്രദേശത്തെ ഒഴുക്ക് തിരിച്ചുവിടാന്‍ സഹായിച്ചു. ഹത്ത നിവാസിയായ ബനാരിസ്, ലീം തടാകവും വാദി ഹബും പകല്‍ സമയത്ത് കവിഞ്ഞൊഴുകുന്നതിന്റെ വീഡിയോകള്‍ പങ്കിട്ടു.കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നല്‍ എന്നിവ രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്ന് പൊതുജനങ്ങളും അധികൃതരും യോജിച്ച് നീങ്ങണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം പറഞ്ഞു.
വ്യക്തികള്‍ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയും വേണം. ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട അപകടങ്ങള്‍ തടയാന്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് താഴ്‌വരകള്‍ക്കും അണക്കെട്ടുകള്‍ക്കും സമീപമുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. അല്‍ ഐനില്‍ ആരംഭിച്ച മഴ പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പലയിടത്തും അരക്ഷിതമായ കാലാവസ്ഥ ഇപ്പോഴും തുടരുന്നു. മിക്കയിടത്തും റോഡുകളില്‍ മഴവെള്ളം നിറഞ്ഞ് ഗതാഗത തടസ്സം നേരിട്ടു. പാതകളുടെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ നീങ്ങി റോഡുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പടുവിച്ചു. ദുബായ് പോലീസ് ജാഗ്രതാ സന്ദേശം മൊബൈല്‍ ഫോണിലൂടെ നല്‍കുകയും ചെയ്തു.
കൃത്യം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുഎഇ സംഭവിച്ച കാര്യങ്ങളാണ് കാലാവസ്ഥയുടെ കാര്യത്തില്‍ ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 2016 മാര്‍ച്ച് 9 ന് നിര്‍ത്താതെ പെയ്ത രാജ്യത്തെ ജനജീവിതത്തെ വലിയ രീതിയില്‍ ബാധിച്ചു. അന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഭരണകൂടത്തിന് സാധിച്ചിരുന്നുമില്ല. എന്നാല്‍ ഇത്തവണ വളരെ നേരത്തെ തന്നെ മഴ സംബന്ധിച്ച കൃത്യമായ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് ലഭിച്ചു. ഇതോടെയാണ് വലിയ പ്രതിസന്ധികള്‍ മറികടക്കാന്‍ സാധിച്ചത്.
2016 ല്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷത്തോട് കൂടിയ കനത്ത മഴയും രാജ്യത്തെ ബാധിച്ചു. 24 മണിക്കൂറിനുള്ളില്‍ അല്‍ ഷുവൈബ് കാലാവസ്ഥാ കേന്ദ്രത്തില്‍ മാത്രം 287.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മഴയും ശക്തമായ കാറ്റിന്റെ വേഗതയും രേഖപ്പെടുത്തി. അല്‍ ബത്തീന്‍ വിമാനത്താവള മേഖലയില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റാണ് രേഖപ്പെടുത്തിയത്.
UAE denies rumours Storm not yet over; heavy rain still beating Dubai, Abu Dhabi
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





