27
Nov 2023
Thu
27 Nov 2023 Thu
MK Stalin appoint Udhayanidhi as Tamil Nadu Deputy Chief Minister

കണ്ണൂര്‍: തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ കണ്ണൂരിലേക്ക്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. താവക്കര ക്യാമ്പസില്‍ നവംബർ 27, 28, 29 തീയതികളിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ 29നാകും ഉദയനിധി സ്റ്റാലിൻ പങ്കെടുക്കുക.

കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം പേര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.