ഉണ്ണി മുകുന്ദന്റെ അടുത്ത ചിത്രം ‘ജയ് ഗണേഷ്’; പ്രഖ്യാപനം മിത്ത് വിവാദത്തിന് പിന്നാലെ
|
കൊച്ചി: മിത്ത് പരാമര്‍ശ വിവാദത്തിനിടെ ജയ് ഗണേഷ് എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍. ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയില്‍വെച്ച് ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. പിന്നീട് രഞ്ജിത് ശങ്കര്‍ ഫെയ്‌സ്ബുക്കിലൂടെ ചിത്രത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചു. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തില്‍ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ജയ് ഗണേഷില്‍ ഗണപതിയായി ഉണ്ണി മുകുന്ദന്‍ എത്തുന്നത്.
ചിത്രത്തിന് അനുയോജ്യനായ നായകനെ തേടുകയായിരുന്നു താനെന്നും മാളികപ്പുറത്തിന് ശേഷം നല്ല തിരക്കഥയ്ക്കായി കാത്തിരുന്ന ഉണ്ണിയുമായി കഥ ഡിസ്‌കസ് ചെയ്തപ്പോള്‍ ഉണ്ണി താല്പര്യം പ്രകടിപ്പിക്കുകയുമായിരുന്നെന്ന് രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇരുവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


