22
Mar 2023
Thu
22 Mar 2023 Thu

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷറഫ് രചനയും സംവിധാനവും നിര്‍വഹിച്ച ഉരു നാളെ മുതല്‍ തിയേറ്ററുകളില്‍. ബേപ്പൂരിലെ ഉരു നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ ജീവിത സംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ. ഉരുവിന് ഉയിരുകൊടുക്കുന്നതിനിടയില്‍ ജീവിതം മറന്നു ജീവിക്കുന്ന ഒട്ടേറെ വൈകാരികാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയുംകൂടിയാണ് ചിത്രം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാം പ്രൊഡക്ഷന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂരാണ് ചിത്രം നിര്‍മിച്ചത്. മാമുക്കോയ, മനോജ് കെ.യു, മഞ്ജു പത്രോസ്, അജയ് കല്ലായി, ആല്‍ബര്‍ട്ട് അലക്സ്, ഉബൈദ് മൊഹ്സിന്‍, അര്‍ജുന്‍ മൊഹ്സിന്‍,അനില്‍ബേബി തുടങ്ങിയവരാണ് അഭിനേതാക്കള്‍. പ്രഭാവര്‍മ ഗാനരചനയും നാടന്‍ പാട്ട് രചന ഗിരീഷ് ആമ്പ്രയും നിര്‍വഹിച്ചു.

കമല്‍ പ്രശാന്ത് സംഗീത സംവിധാനവും നിര്‍വഹിച്ചു. ശ്രീകുമാര്‍ പെരുമ്പടവമാണ് ഛായാഗ്രഹണം. എഡിറ്റര്‍ ഹരിനായര്‍. കൈതപ്രം ദീപുവാണ് പശ്ചാത്തലസംഗീതം. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ ഇ.എം അഷ്‌റഫ്, നിര്‍മാതാവ് മന്‍സൂര്‍പള്ളൂര്‍, ഡോ.മനോജ് കാളൂര്‍, ആര്‍. ജയന്ത്, ഗിരീഷ്ആംബ്ര, എന്നിവര്‍ സന്നിഹിതരായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക