11
Jun 2026
Thu
11 Jun 2026 Thu
US attacks Iran again Iran targets american bases in gulf

ഇറാനിലെ വിവിധ നഗരങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യുഎസ്. ഇതിനു തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം. ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെസ്റ്റേണ്‍ തെഹ് റാന്‍, ഫാര്‍സ് പ്രവിശ്യ, ബന്ദര്‍ അബ്ബാസ്, ഖിഷം ദ്വീപ്, കിഷ്, മിനാബ് തുടങ്ങി വിവിധ നഗരങ്ങള്‍ക്കു നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. ഇതിനു പിന്നാലെ ഗള്‍ഫിലെ യുഎസിന്റെ 18 പ്രധാന സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എല്ലാ കപ്പലുകളുടെ യാത്രയും നിരോധിച്ചതായി ഐആര്‍ജിസി പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു.

സമാധാന കരാറില്‍ ഇറാന്‍ ഒപ്പുവയ്ക്കാത്ത പക്ഷം അമേരിക്ക ഇറാനു മേല്‍ ബോംബിടുമെന്ന് യുഎസ് പ്രസിഡന്റ് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. 49 മിസൈലുകളാണ് ഇറാനെ ആക്രമിക്കാന്‍ ഉപയോഗിച്ചതെന്നും ട്രംപ് വ്യക്തമാക്കി.

ALSO READ: നടുറോഡിലേക്ക് മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാര്‍