10
Jun 2026
Wed
10 Jun 2026 Wed
toddler alone reaches middle of the road

നടുറോഡിലേക്ക് മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാര്‍. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. മാതാപിതാക്കളുടെ ശ്രദ്ധ മാറിയ സമയത്ത് കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിലേക്കെത്തുകയായിരുന്നു. ഈ സമയം മറ്റാരും ഇവിടെയുണ്ടായിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡിന് നടുവില്‍ കുഞ്ഞിനെ കണ്ട് ഡ്രൈവര്‍ ബസ് ബ്രേക്ക് ചെയ്യുകയും കണ്ടക്ടര്‍ ഓടിയെത്തി കുഞ്ഞിനെ വാരിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് കൈമാറി. ബുധനാഴ്ച രാവിലെ എട്ടരയോടെ കൊണ്ടോട്ടി പുളിക്കല്‍ റോഡിലെ വലിയപറമ്പിലാണ് സംഭവം നടന്നത്.

ALSO READ: കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു