കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന് 3 ബില്യൻ കോടി ഡോളറിലേറെ വിലമതിക്കുന്ന കമ്പനി ദാനംചെയ്ത് യുഎസ് ബില്യനയർ. പടഗോനിയ എന്ന വസ്ത്രനിർമാണ കമ്പനിയാണ് യുവൻ ച്യൂനാർഡ് ദാനം ചെയ്തത്.
|
50 വർഷം മുമ്പ് യുവൻ സ്ഥാപിച്ച കമ്പനിയാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടങ്ങൾക്ക് വരുമാനം കണ്ടെത്തുന്നതിന് ദാനം ചെയ്തത്. കമ്പനിയിലെ തങ്ങളുടെ ഓഹരികൾ യുവന്റെ ഭാര്യയും രണ്ടു മക്കളും വിട്ടുനൽകി. ഭൂമി മാത്രമാണ് കമ്പനിയിലെ ഏക ഓഹരിയുടമയെന്നാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് യുവൻ കുറിച്ചത്.
പരിസ്ഥിതി പ്രശ്നങ്ങളെ നേരിടുന്നതിന് നാം പരമാവധി ചെയ്യണമെന്നിരിക്കെ ഇപ്പോഴത്തെ തന്റെ തീരുമാനം അതിന് അപര്യാപ്തമാണെന്നും യുവൻ വ്യക്തമാക്കി. കമ്പനി വിറ്റ് ആ പണം കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ചെലവഴിക്കാമെന്ന് ആലോചിച്ചിരുന്നു. എന്നാൽ പുതിയ ഉടമ തങ്ങളുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നതിനോ ജീവനക്കാരെ മാന്യമായി കൈകാര്യം ചെയ്യുമെന്നോ ഉറപ്പില്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു
. പടഗോനിയ പർപസ് ട്രസ്റ്റ്, ഹോൾഡ്ഫാസ്റ്റ് കലക്ടീവ് എന്നീ സന്നദ്ധസംഘടനകൾക്കാണ് കമ്പനിയുടെ ഓഹരി കൈമാറിയിരിക്കുന്നത്. ഓരോവർഷവുമുള്ള കമ്പനിയിലെ ലാഭവിഹിതമാണ് ട്രസ്റ്റിന് കൈമാറുക. 795.5 കോടി രൂപയാണ് നിലവിൽ കമ്പനിയുടെ പ്രതിവർഷം ലാഭം. ഈ പണമാണ് കമ്പനി ട്രസ്റ്റിന് കൈമാറുക.



