29
Mar 2026
Sun
29 Mar 2026 Sun
US Prepares For Weeks Of Ground Ops In Iran to seizing Kharg Island

ഇസ്രായേലിന്റെ കൂട്ടുപിടിച്ച് ഇറാനെതിരേ നടത്തുന്ന ആക്രമണം ഇനിയും ലക്ഷ്യം കാണാതെ വന്നതോടെ ഇറാനെതിരേ കരയുദ്ധത്തിനിറങ്ങാനുള്ള നീക്കവുമായി പെന്റഗണ്‍. ഹോര്‍മുസ് കടലിടുക്കിനു സമീപമുള്ള ഖാര്‍ഗ് ദ്വീപുകളും തീര മേഖലകളും പിടിച്ചെടുക്കുകയാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.കരയുദ്ധം ആഴ്ചകളോളം നീണ്ടുനില്ക്കുമെന്നാണ് യുഎസ് കരുതുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം കരയുദ്ധത്തിനിറങ്ങാനുള്ള തീരുമാനത്തിന് ട്രംപിന്റെ അനുമതി വേണ്ടതുണ്ട്. ഇത് ട്രംപ് നല്‍കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇറാന്റെ ഏറ്റവും വലിയ എണ്ണ ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്നത് ബാര്‍ഗ് ദ്വീപിലാണ്. ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ലോകമെങ്ങും ഇന്ധന പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സൗഹൃദരാജ്യങ്ങളിലേക്കുള്ള ചരക്കുകപ്പലുകള്‍ മാത്രമാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടത്തിവിടുന്നത്.

ഈ സാഹചര്യത്തിലാണ് ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നീക്കം നടത്താന്‍ യുഎസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് എത്രമാത്രം ഫലവത്താകുമെന്ന് യുഎസിന് ഉറപ്പില്ല. കനത്ത ചെറുത്തുനില്‍പ്പാണ് യുദ്ധം ഒരു മാസം പിന്നിടുമ്പോഴും ഇറാന്‍ നടത്തുന്നത് എന്നതാണ് ഇതിനു കാരണം.

ഗള്‍ഫ് മേഖലയിലെ തങ്ങളുടെ വ്യോമതാവളങ്ങളും ഇസ്രായേലിലുടനീളവും ഇറാന്‍ ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിവരികയാണ്. കരയുദ്ധം നടത്താനാണ് യുഎസ് നീക്കമെങ്കില്‍ തങ്ങള്‍ അതിനു കാത്തിരിക്കുകായണ് ഇറാന്‍ സേന നേരത്തേ വ്യക്തമാക്കിയിരുന്നു.

ALSO READ: യുഎസ് ലക്ഷ്യമാക്കാന്‍ ശേഷിയുള്ള മിസൈല്‍ എന്‍ജിന്‍ പരീക്ഷിച്ച് ഉത്തരകൊറിയ