വാഷിങ്ടണ്‍: ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കുന്നത് തടയാനുള്ള ബില്ല് തള്ളി യു.എസ് സെനറ്റ്. (US Senate rejects bill to block arms sales to Israel) 78 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 18 പേര്‍ മാത്രമാണ് അനുകൂലിച്ചത്.
|
പുരോഗമന ആശയമുള്ള ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ മാത്രമാണ് ബില്ലിന് അനുകൂലമായി നിന്നത്. ഇതുമായി ബന്ധപ്പെട്ട രണ്ട് പ്രമേയങ്ങള്‍ കൂടി യു.എസ് സെനറ്റില്‍ പരാജയപ്പെട്ടു.
സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സാണ് ബില്ല് കൊണ്ടുവന്നത്. ഇതാദ്യമായാണ് ഇസ്രായേലിനുള്ള ആയുധ വില്‍പനയില്‍ യു.എസ് സെനറ്റില്‍ വോട്ടെടുപ്പ് നടക്കുന്നത്. സാന്‍ഡേഴ്‌സിനെ കൂടാതെ പീറ്റര്‍ വെല്‍ച്ച്, ജെഫ് മെര്‍ക്ക്‌ലെ, ക്രിസ് വാന്‍ ഹോളന്‍ എന്നിവരും ബില്ലിനെ അനുകൂലിച്ചു.
ഗസാ വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്ത് യുഎസ്
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യു.എന്‍ പ്രമേയം യു.എസ് വീറ്റോ ചെയ്തു.. ഹമാസിനെ പിന്തുണക്കുന്നതാണ് പ്രമേയമെന്ന് ആരോപിച്ചാണ് യു.എസ് നടപടി. ഉപാധികളില്ലാതെ ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് സെക്യൂരിറ്റി കൗണ്‍സിലില്‍ യു.എസ് വീറ്റോ ചെയ്തത്.
യു.എന്‍ രക്ഷാസമിതിയില്‍ 15 അംഗങ്ങളില്‍ 14 പേരും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ യു.എസ് മാത്രമാണ് എതിര്‍ത്തത്. യു.എസ് വീറ്റോ ചെയ്തതിനാല്‍ പ്രമേയം പൊതുസഭയില്‍ എത്തിയില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





