08
Jan 2024
Mon
08 Jan 2024 Mon

വിഷാദരോഗം നേരിടുന്ന യുഎസ് മുന്‍ സൈനികര്‍ക്ക് ആത്മധൈര്യം പകര്‍ന്നിരുന്ന സൈനികയും ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറുമായ 34കാരി ജീവനൊടുക്കി. യുഎസ് സൈന്യത്തിലെ സ്റ്റാഫ് സര്‍ജന്റ് മിഷേല്‍ യങ് ആണ് ജീവനൊടുക്കിയത്. 12കാരിയായ മകള്‍ക്ക് ഹൃദയഹാരിയായ ഇന്‍സ്റ്റഗ്രാമില്‍ ജന്മദിനാംശ നേര്‍ന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് മിഷേല്‍ സ്വയം ജീവനെടുത്തതെന്ന് യുവതിയുടെ കൂട്ടുകാരി സാറാ മെയിന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിഷേല്‍ യങ്ങിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. ഫാഷന്‍ ബ്രാന്‍ഡുകളുടെ മോഡലായും വിമരിച്ച യുഎസ് സൈനികരുടെ മാനസികാരോഗ്യ നില മെച്ചപ്പെടുത്തുന്നതിനുള്ള ഉപദേശങ്ങളുമായിരുന്നു ഈ അക്കൗണ്ടിലൂടെ മിഷേല്‍ ചെയ്തു വന്നിരുന്നത്.

സപ്തംബറില്‍ ആത്മഹത്യാ തടയല്‍ വാരത്തോടനുബന്ധിച്ച് തനിക്ക് 14 വയസ്സ് മാത്രമുള്ളപ്പോള്‍ തന്റെ മൂത്ത സഹോദരന്‍ ആത്മഹത്യ ചെയ്ത ദുരനുഭവും മിഷേല്‍ പങ്കുവച്ചിരുന്നു. വിഷാദരോഗം നേരിടുന്നവര്‍ ചികില്‍സ തേടണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക