വാഷിങ്ടണ്‍: ഇതുവരെ താന്‍ അമ്മയുടെ ലൈംഗിക അടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ‘കാണാതായ’ യുവാവ്. അമേരിക്കയിലെ ടെക്‌സസ് സ്വദേശിയായ റൂഡി ഫാരിയാസ് എന്ന യുവാവാണ് പ്രദേശത്തെ ആക്ടിവിസ്റ്റിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 17 ാംവയസ്സില്‍ കാണാതായെന്ന് കരുതുന്ന റൂഡി ഫാരിയാസിനെ ഒരാഴ്ച മുന്‍പ് ക്രിസ്ത്യന്‍ പള്ളിയുടെ സമീപത്തുവച്ചാണ് കണ്ടെത്തിയത്. ഇതോടെയാണ് ഇത്രയും കാലം അമ്മയ്‌ക്കൊപ്പം തന്നെ ജീവിക്കുകയായിരുന്നു എന്നും വീട്ടില്‍ പൂട്ടിയിട്ട അമ്മ ജാനീ സന്റാന, തന്നെ ലൈംഗിക അടിയായി ഉപയോഗിക്കുകയായിരുന്നുവെന്നും ആക്ടിവിസ്റ്റ് ക്വാനലിനോട് വെളിപ്പെടുത്തിയത്.
|
ജാനീ റൂഡിയോട് തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറയുമായിരുന്നു. തന്നോടൊപ്പം കിടക്ക പങ്കിടാന്‍ അവര്‍ യുവാവിനെ നിര്‍ബന്ധിച്ചിരുന്നു. പൊലീസിനോട് പറഞ്ഞാല്‍ കുഴപ്പത്തിലാവുമെന്ന് അമ്മ ഭീഷണിപ്പെടുത്തി. അടിമയെപ്പോലെ ജീവിച്ച് മടുത്തപ്പോള്‍ രക്ഷപ്പെടുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു.
2015ലാണ് ഫാരിയാസിനെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസില്‍ പരാതിപ്പെടുന്നത്. രണ്ട് വളര്‍ത്തുനായ്ക്കളെയുമായി ഫാരിയാസ് നടക്കാനിറങ്ങിയെന്നും മൂവരെയും കാണാതായെന്നുമായിരുന്നു പരാതി. നായ്ക്കളെ പിന്നീട് കണ്ടെത്തിയെങ്കിലും ഫാരിയാസിനെ കിട്ടിയിരുന്നില്ല. മൂവരെയും പൊലീസ് ചോദ്യം ചെയ്‌തെന്നാണ് വിവരം.


