10
Oct 2023
Mon
10 Oct 2023 Mon

യു.പിയില്‍ ആറുപേരെ വെടിവെച്ചു കൊന്നു; കാരണം വസ്തു തര്‍ക്കം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ആറുപേരെ വെടിവെച്ചു കൊന്നു. ദേവരിയ ജില്ലയിലെ രണ്ടു കുടുംബങ്ങള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകമുണ്ടായത്. ഇരു കുടുംബങ്ങളും തമ്മില്‍ ഏറെ നാളായി പ്രശ്‌നം നിലനിന്നിരുന്നു. ഇന്ന് പുലര്‍ച്ചെ ഇത് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയുമായിരുന്നു.

സംഘര്‍ഷം തുടരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രദേശത്ത് വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക