ഉത്തരകാശി ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഖീര്‍ ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറിലേറെ പേര്‍ മണ്ണിനടിയില്‍പെട്ടതായി സംശയം. ഇതിനകം അഞ്ച് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. 130 ഓളം പേരെ സൈന്യം രക്ഷപ്പെടുത്തി.
|
സമുദ്രനിരപ്പില്‍ നിന്ന് 8,600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ധരാലി പട്ടണത്തിലെ ഹോട്ടലുകളും ഹോംസ്റ്റേകളും മലവെള്ളപ്പാച്ചില്‍ തകര്‍ന്നടിഞ്ഞു. ബഹുനിലകെട്ടിടങ്ങളടക്കം നിമിഷനേരം കൊണ്ട് കുത്തിയൊലിച്ചു പോവുകയായിരുന്നു.
ഇതില്‍ അധികവും ടൂറിസ്റ്റുകള്‍ താമസിച്ച ഹോട്ടലുകളാണ്. ഇത്തരത്തില്‍ 25 കെട്ടിടങ്ങള്‍ തകര്‍ന്ന് നൂറുകണക്കിന് പേര്‍ മണ്ണിനടിയില്‍പെട്ടതായാണ് അനൗദ്യോഗിക കണക്കെന്ന് പ്രദേശത്തെ മലയാളി അസോസിയേഷന്‍ നേതാവ് ദിനേശ് മായാനാഥ് പറഞ്ഞു.

മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ഡല്‍ഹിയില്‍നിന്ന് കെഡാവര്‍ നായ്ക്കളെ വിമാനമാര്‍ഗ്ഗം ഉത്തരാഖണ്ഡില്‍ എത്തിക്കും. എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 200ലേറെ പേര്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
ഗംഗോത്രിയിലേക്കുള്ള വഴിയിലാണ് ധാരാലി പര്‍വത ഗ്രാമങ്ങള്‍. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളും ഒലിച്ചുപോയി.
ഖീര്‍ ഗംഗ നദിയുടെ വൃഷ്ടി പ്രദേശങ്ങളിലെവിടെയോ ആണ് മേഘവിസ്‌ഫോടനമുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ധരാലിക്ക് പിന്നാലെ സുഖി ടോപ് മേഖലയിലും ചൊവ്വാഴ്ച മേഘവിസ്‌ഫോടനമുണ്ടായി.
VIDEO | Uttarakhand: Lucky escape for two youths on bike as landslide debris fall over them in Haridwar.
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/XCmITthdot
— Press Trust of India (@PTI_News) August 6, 2025
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മേഖലക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഏഴ് സംഘങ്ങളെ നിയോഗിച്ചതായി അറിയിച്ചു.
ആഗസത് പത്തുവരെ ഉത്തരാഖണ്ഡിലുടനീളം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനമുണ്ട്. പര്‍വത മേഖലകളില്‍ അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ധര്‍ചുല-ഗുഞ്ചി റൂട്ടിലെ ഗസ്‌കു, മാല്‍ഘട്ട് മേഖലയിലുള്ള റോഡുകള്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്ന് അടച്ചു.
English News Summary
Relief and rescue operations are underway Wednesday at the disaster site in Uttarkashi’s Dharali– a high-altitude village en route to Gangotri– after a cloudburst triggered flash floods and landslides on several stretches of the Uttarkashi-Harsil road.





