01
Mar 2024
Thu
01 Mar 2024 Thu
uzbekistan tourist found dead in bengaluru hotel room

ബെംഗളൂരു: ഉസ്ബക്കിസ്താന്‍ വനിതയെ ബെംഗളൂരുവിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയം. ബെംഗളൂരു ശേഷാദ്രിപുരത്തുള്ള ഹോട്ടലിലെ മുറിയിലാണ് സറീന (37) എന്ന വിദേശ വിനോദസഞ്ചാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് ടൂറിസ്റ്റ് വീസയില്‍ സറീന ബെംഗളൂരുവില്‍ എത്തിയത്.(uzbekistan tourist found dead in bengaluru hotel room)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോട്ടലിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ ബുധന്‍ ഉച്ചകഴിഞ്ഞ് നാലരയോടെയാണ് സറീനയെ ജീവനക്കാര്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഹോട്ടല്‍ മാനേജര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലില്‍ എത്തി നടത്തിയ പരിശോധന നടത്തിയ പൊലീസ് കൊലപാതകമാണെന്ന നിഗമനത്തിലാണ് എത്തിയത്. സറീനയെ ശ്വാസംമുട്ടിച്ചുകൊന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടല്‍മുറിയില്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക