വടകര DySPയുടെ വാഹനം അഗ്നിക്കിരയാക്കി; മുസ്ലിം ലീഗ് നേതാവിന്റെ കടയ്ക്ക് നേരെ തീവയ്പ്പ് ശ്രമം
|
കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫീസിനു മുന്നില്‍ കത്തിയ നിലയില്‍. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വാഹനം പൂര്‍ണമായി നശിച്ച നിലയിലാണ്.
അതിനിടെ വടകര താഴെ അങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ കടയ്ക്ക് നേരെയും തീ വെപ്പ് ശ്രമം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരാള്‍ തന്നെയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
രണ്ട് സംഭവങ്ങളും ഇന്നലെ രാത്രി തന്നെയാണ്. ഡിവൈഎസ്പി ഓഫീസിനു സമീപത്തു തന്നെയുള്ള ചാക്ക് കടയ്ക്കാണ് തീപിടിച്ചത്.
കസ്റ്റഡിയില്‍ എടുത്തയാളെ ചോദ്യം ചെയ്യുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി സംശയമുണ്ട്. വാഹനം ആരെങ്കിലും കത്തിച്ചതാണോ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിക്കാന്‍ കാരണം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡിവൈഎസ്പി പ്രതികരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





