25
Feb 2024
Wed
25 Feb 2024 Wed

കൊച്ചി: കമ്പാർട്ട്മെന്റിൽ വാതക ചോര്‍ച്ച ഉണ്ടായതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. ആലുവയിൽ 23 മിനിറ്റാണ് നിർത്തിയിട്ടത്. സി5 കോച്ചിലാണ് വാതക ചോര്‍ച്ച ഉയർന്നത്. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ 8.55 ഓടെ ട്രെയിൻ കളമശ്ശേരിയിൽ എത്തിയപ്പോഴാണ് അലാം മുഴങ്ങിയത്. തുടർന്ന് ട്രെയിൻ ആലുവയിൽ നിർത്തിയിടുകയായിരുന്നു. പരിശോധനകൾ നടത്തി വാതക ചോര്‍ച്ച പരിഹരിച്ച ശേഷം 9.24ന് ട്രെയിൻ പുറപ്പെട്ടു.

എ സി വാതകം ചോർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ട്രെയിന്‍ മംഗലാപുരത്ത് എത്തിയ ശേഷം വിശദമായ പരിശോധന നടത്തും.