Varkala Train Incident സോനുവിനെ മദ്യപാനി ട്രെയ്‌നില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചപ്പോള്‍ ഇടപെട്ട അര്‍ച്ചന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സോനുവിനെ പുറത്തേക്ക് ചവിട്ടിയിടുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് എന്നെയും തള്ളിയിടാന്‍ ശ്രമിച്ചത്. ചവിട്ടുപടിയില്‍ പിടിച്ചുനില്‍ക്കാനായതുകൊണ്ടും മറ്റു യാത്രക്കാര്‍ ഇടപെട്ടതുകൊണ്ടുമാണ് താഴെ വീഴാതിരുന്നതെന്ന് അര്‍ച്ചന പറയുന്നു. വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരിയാണ് അര്‍ച്ചന. സോനുവിനെ തള്ളിയിടുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് അര്‍ച്ചനയെയും ആക്രമിച്ചത്.
  | 
സോനുവും അര്‍ച്ചനയും ഇന്നലെ ആലുവയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഒരുമിച്ചാണ് യാത്ര തുടങ്ങിയത്. എറണാകുളത്ത് ഭര്‍ത്താവിന്റെ വീട്ടില്‍പോയി മടങ്ങുകയായിരുന്നു സോനു. ട്രെയിനിന്റെ പുറകിലുള്ള ജനറല്‍ കോച്ചിലായിരുന്നു ഇരുവരം.
കാര്യമായ പ്രകോപനമില്ലാതെയാണ് പ്രതി ആക്രമിച്ചതെന്ന് അര്‍ച്ചന പറയുന്നു. സോനുവിനെ തള്ളിയിട്ടപ്പോള്‍ ബഹളം വച്ചതിനാണ് തന്നെയും തള്ളിയിടാന്‍ ശ്രമിച്ചതെന്നും ചവിട്ടുപടിയില്‍ പിടിച്ചുനിന്ന തന്നെ, യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ ശേഷം രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അര്‍ച്ചന പറഞ്ഞു. അതേ സമയം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോനുവിന്റെ സിടി സ്‌കാന്‍ പരിശോധന നടത്തി. ആന്തരിക രക്തസ്രാവമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
ALSO READ: മമ്മൂട്ടിയോ ആസിഫലിയോ അതോ വിജയരാഘവനോ? സംസ്ഥാന ചലചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും
ഗുരുതര പരിക്കേറ്റ സോനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി തിരുവനന്തപുരം പനച്ചുമൂട് സ്വദേശി സുരേഷ് കുമാറിനെ (43) റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹയാത്രക്കാരിയുടെ പരാതിയില്‍ ഇയാളെ ചോദ്യംചെയ്തുവരികയാണ്.
വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ അര്‍ച്ചന കംപാര്‍ട്ട്‌മെന്റിലെ ശുചിമുറിയിലേക്ക് പോയി. ഇവര്‍ക്ക് കൂട്ടായി കാപാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ നിന്നതായിരുന്നു സോന. ഈസമയം സുരേഷ് കുമാര്‍ ശുചിമുറിക്ക് സമീപം മദ്യപിച്ച് നില്‍പ്പുണ്ടായിരുന്നു. പ്രകോപനംകൂടാതെ സുരേഷ് വാതിലില്‍ നിന്ന സോനയുടെ നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നു.
ശുചിമുറിയില്‍നിന്ന് പുറത്തിറങ്ങിയ അര്‍ച്ചനയെയും ഇയാള്‍ കൈയില്‍പിടിച്ച് പുറത്തേക്ക് തള്ളാന്‍ ശ്രമിച്ചു. യുവതിയുടെ നിലവിളികേട്ട് എത്തിയ സഹയാത്രികര്‍ ഇവരെ രക്ഷിക്കുകയും സുരേഷ് കുമാറിനെ ബലപ്രയോഗത്തിലൂടെ പിടികൂടുകയുമായിരുന്നു. യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചു.
അതേസമയം കൊല്ലത്തേക്ക് വരികയായിരുന്ന മെമു ട്രെയിനിലെ ലോക്കോ പൈലറ്റ് വര്‍ക്കല അയന്തി മേല്‍പാലത്തിലെ ട്രാക്കിന് സമീപം അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടു. ട്രെയിന്‍ നിര്‍ത്തി പെണ്‍കുട്ടിയെ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍വെച്ച് സുരേഷ് കുമാറിനെ യാത്രക്കാര്‍ ആര്‍.പി.എഫിന് കൈമാറി. താന്‍ യുവതിയെ ഉപദ്രവിച്ചില്ലെന്നാണ് ഇയാളുടെ മൊഴി. ഇയാളെ പൊലീസ് രാത്രിയോടെ വൈദ്യപരിശോധനക്ക് വിധേയനാക്കി.
                                
                            

                                
                                
                                
                                    
                                    
                                    
                        
                        
                        
                        
                        