മറ്റൂറിന്‍: 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെനസ്വേലയോടു ജയിക്കാനാകാതെ അര്‍ജന്റീന. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വെനസ്വേല നിലവിലെ ലോകചാംപ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
|
സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തിയെങ്കിലും ശോഭിക്കാനായില്ല. 13-ാം മിനുട്ടില്‍ നിക്കോളാസ് ഓട്ടോമെന്‍ഡി നേടിയ ഗോളിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി ലോക ചാമ്പ്യൻമാരെ മുന്നിലെത്തിച്ചത്.
ഒരു ഗോള്‍ പിന്നിലായതോടെ പൊരുതിക്കളിച്ച വെനസ്വേല 65-ാം മിനിറ്റിൽ തിരിച്ചടിച്ചു. സോളോമന്‍ റോന്‍ഡനിലൂടെയാണ് വെനസ്വേല സമനില പിടിച്ചത്.
അതേസമയം മറ്റൊരു മത്സരത്തില്‍ കോളംബിയയെ ബൊളീവിയ തോല്‍പ്പിച്ചു. 10 പേരുമായി കളിച്ചാണ് ബൊളീവിയ ജയം നേടിയത്.
Argentina vs Venezuela
Venezuela hold Argentina to 1-1 draw as Messi’s return
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


