14
Apr 2023
Sun
14 Apr 2023 Sun

മെക്സിക്കോ സിറ്റി: പറക്കുന്നതിനിടെ ഹോട്ട് എയർ ബലൂണിന് തീ പിടിച്ച് മെക്സിക്കോയിൽ 2 പേർ മരിച്ചു. മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കൻ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. ബലൂണിൽ പറക്കുകയായിരുന്ന യാത്രക്കാർ തീ പിടിത്തത്തിനു പിന്നാലെ താഴേക്കു ചാടിയെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

50 വയസ്സുള്ള മധ്യവയസ്‌കനും 39 വയസ്സുള്ള യുവതിയുമാണു മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പൊള്ളലേറ്റു. കുട്ടിയുടെ വലത് തുടയെല്ലിന് പൊട്ടലുമുണ്ട്. എയർ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബലൂണിൽ വേറെയാരെങ്കിലും ഉണ്ടായിരുന്നോയെന്നു വ്യക്തമല്ല. അപകടകാരണം അന്വേഷണത്തിലാണ്.

സൂര്യന്റെയും ചന്ദ്രന്റെയും ഇരട്ട ക്ഷേത്രങ്ങൾക്ക് പേരുകേട്ട ടിയോട്ടിഹുവാക്കൻ, ഒരുകാലത്ത് 100,000-ത്തിലധികം നിവാസികളുള്ള ഒരു വലിയ നഗരമായിരുന്നു, അത് ഏകദേശം 8 ചതുരശ്ര മൈൽ (20 ചതുരശ്ര കിലോമീറ്റർ) വ്യാപിച്ചു കിടക്കുന്ന സ്ഥലമാണ്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക