03
Feb 2024
Fri
03 Feb 2024 Fri
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വിജയ്; അഭിനയം ഉപേക്ഷിക്കുമെന്ന് താരം

ചെന്നൈ: ഇളയ ദളപതി വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു.തമിഴ് വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. താരത്തിന്റെ ഫാന്‍സ് സംഘടനയായ വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിലെത്തി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ കരാറായിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം ഉപേക്ഷിക്കുമെന്നാണ് വിജയുടെ തീരുമാനം. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കും. ജാതിമത ഭിന്നതയും അഴിമതിയും തന്റെ പാര്‍ട്ടി ഇല്ലാതാക്കുമെന്നും വിജയ് പാര്‍ട്ടി പ്രഖ്യാപന കത്തില്‍ വിജയ് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക