30
Oct 2025
Fri
30 Oct 2025 Fri
Actor Vijay TVK

Vijay Embraces Helicopters for TVK Campaign  ദുരന്തത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നടന്‍ വിജയ് പാര്‍ട്ടി പ്രചാരണത്തിന് പുതിയ തന്ത്രങ്ങള്‍ മെനയുന്നു. റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രചാരണത്തിനു ഹെലികോപ്റ്റര്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്.

whatsapp റോഡില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ വിജയ് ഇനി പറന്നു വരും; നാല് ഹെലികോപ്ടറുകള്‍ വാങ്ങുന്നു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിന്നു നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്. തിരക്കൊഴിവാക്കി പറന്നിറങ്ങുന്നതിന് സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും.

സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പു മാത്രമേ വിജയ് എത്തൂ. മുന്‍ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളില്‍ പര്യടനം നടത്തിയതു വിജയമായിരുന്നു. എന്നാല്‍, ഹെലികോപ്റ്റര്‍ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വര്‍ധിക്കുമെന്ന ആശങ്കയും ചില പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.