അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാന്‍ പറന്നുയര്‍ന്നതിനു പിന്നാലെ തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനദുരന്തത്തിലെ ഇരയായ വിജയ് രൂപാണി വിമാനാപകടത്തില്‍ മരിക്കുന്ന രണ്ടാമത്തെ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാവായിരുന്ന ബല്‍വന്ത് റായ് മെഹ്തയാണ് വിമാനാപകടത്തില്‍ മരിച്ച ആദ്യ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി.
|
1965ലെ ഇന്‍ഡോ-പാക് യുദ്ധത്തിനിടെ ബല്‍വന്ത് റായും ഭാര്യയും മൂന്ന് സ്റ്റാഫ് അംഗങ്ങളും രണ്ട് പൈലറ്റുമാരും ഒരു മാധ്യമപ്രവര്‍ത്തകനും സഞ്ചരിച്ച വാഹനം പാകിസ്താന്‍ വെടിവച്ചിടുകയായിരുന്നു.
ലണ്ടനിലുള്ള മകളെ കാണാനായി പോവുകയായിരുന്നു വിജയ് രൂപാണി. ഇദ്ദേഹമടക്കം 241 പേരാണ് അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചത്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്ക് ചാടി ബിശ്വാസ് കുമാര്‍ രമേഷ് പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
വ്യോമാപകടത്തില്‍ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരും മരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി 2009ല്‍ ഹെലികോപ്ടര്‍ തകര്‍ന്നാണ് മരിച്ചത്. മോശം കാലാവസ്ഥയും യന്ത്രത്തകരാറും മൂലമാണ് ഹെലികോപ്ടര്‍ തര്‍ന്നത്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ഡോര്‍ജി ഖാണ്ഡു 2011ലാണ് പ്രതികൂല സാഹചര്യത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്നുമരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





