ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ കുട്ടികളാരും ക്ലാസ് മിസ്സാക്കില്ല, എനിക്കും അങ്ങനെയൊരു കാലമുണ്ട്: തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍
|
കൊച്ചി: കാര്യങ്ങള്‍ വെട്ടിത്തുറന്നും പച്ചയ്ക്കും പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസനെ പോലെ തന്നെയാണ് ധ്യാനും. അനിഷ്ടകരമായ കാര്യങ്ങളും തുറന്ന് പറയും. സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും അഭിമുഖങ്ങളില്‍ എത്തുന്ന ധ്യാനെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം. അഭിമുഖങ്ങളില്‍ മറയില്ലാതെ സംസാരിക്കുന്ന ധ്യാന്‍, നടി ഹണി റോസിനെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഹണി റോസ് നല്ല സൗന്ദര്യമുള്ള നടിയാണെന്നും ടീച്ചറായിരുന്നെങ്കില്‍ ഒറ്റദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ലെന്നും ധ്യാന്‍ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ എത്തിയില്ലെങ്കില്‍ ഏത് പ്രൊഫഷനിലായിരിക്കുമെന്നാണ് കരുതുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധ്യാന്‍.
ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് പേഴ്‌സണലി അറിയില്ലെന്ന് പറഞ്ഞാണ് ധ്യാന്‍ സംസാരിച്ചത്. എന്നാലും ഹണി റോസിനെ ആരായി കാണണം എന്ന ചോദ്യത്തോട് രസകരമായാണ് ധ്യാന്‍ പ്രതികരിച്ചത്. ധ്യാനിന്റെ വാക്കുകള്‍: അവരെ തനിക്ക് പേഴ്‌സണലി അറിയില്ല. അതുകൊണ്ട് അത്തരത്തില്‍ പറയാന്‍ കഴിയില്ല എന്നായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. അവര്‍ നല്ല സൗന്ദര്യം ഉള്ള നടിയാണ്. സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കില്‍ മലര്‍ മിസ്സിനെ പോലെ കുട്ടികള്‍ക്ക് ക്രഷ് തോന്നിയേനെ എന്നാണ് ധ്യാന്‍ പറയുന്നത്. ‘ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല. എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചര്‍മാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ക്രഷ് ടീച്ചര്‍മാരായിരുന്നു’ എന്നാണ് ധ്യാന്‍ പറയുന്നത്.
ഫഹദ് ഫാസില്‍, പൃഥ്വിരാജ്, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, നയന്‍താര തുടങ്ങിയവരെ കുറിച്ചും ധ്യാന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. അജു വര്‍ഗീസിനെ കുറിച്ചുള്ള ചോദ്യത്തിന് അജു സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ വല്ല കേസിലുംപെട്ട് ജയിലില്‍ കഴിയുന്നുണ്ടാകും എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ഒരു കാലത്ത് പുള്ളി ഒരു പബ്ലിക് ന്യൂയിസന്‍സ് ആയിരുന്നു. എന്റെ വേറൊരു വേര്‍ഷന്‍. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടാവില്ല. പിന്നെ ജയിലിലാകുമ്പോള്‍ എല്ലാ ജോലിയും ചെയ്യേണ്ടി വരുമല്ലോ എന്നാണ് ധ്യാന്‍ പറയുന്നത്. ഫഹദ് ഫാസില്‍ നടനായിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു കാര്‍ റേസറോ മറ്റോ ആകുമായിരുന്നു എന്നാണ് ധ്യാനിന്റെ മറുപടി.


