ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്കും നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയ്ക്കും ആരാധകര്‍ ഏറെയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗമാണ് വൈറലാകുന്നത്. അനുഷ്‌ക ശര്‍മ്മ വീണ്ടും ഗര്‍ഭിണിയാണെന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
|
അനുഷ്‌കയും വിരാടും മുംബൈയിലെ മെറ്റേണിറ്റി ക്ലിനിക് സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. കുറച്ച് മാസങ്ങളായി വിരാട് കോഹ്ലിക്കൊപ്പം മാച്ച് ടൂറുകളില്‍ പോകുന്നത് അനുഷ്‌ക നിര്‍ത്തിയിരുന്നു. ഇതായിരുന്നു അഭ്യൂഹങ്ങള്‍ എത്താന്‍ കാരണമായത്. എന്നാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് അനുഷ്‌കയോ വിരാടോ പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ, അനുഷ്‌ക ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബെംഗളൂരുവില്‍ നിന്നുള്ള അനുഷ്‌കയുടേയും വിരാടിന്റേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കറുപ്പ് നിറത്തിലുള്ള ഓവര്‍ സൈസ്ഡ് മിനി ഡ്രസ് അണിഞ്ഞാണ് അനുഷ്‌ക എത്തിയത്.
വീഡിയോയില്‍ താരത്തിന്റെ നിറവയര്‍ വ്യക്തമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കൈ ഉപയോഗിച്ച് താരം വയര്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 2021 ജനുവരി 11നായിരുന്നു താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.


