
കഠിനമായ ആയോധന മുറകള്‍ പരിശീലിക്കുന്ന മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിനിമയിലേക്കുളള ആദ്യചുവടുവെയ്പ്പിന്റെ ഒരുക്കങ്ങളിലാണ് വിസ്മയ എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ ആണ് വിസ്മയയുടെ അരങ്ങേറ്റ ചിത്രം.
![]() |
|
ആയോധന മുറകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് തുടക്കം. മുവായ് തായ് ഉള്‍പ്പെടെയുള്ള ആയോധന കലകളില്‍ വിസ്മയ പരിശീലനം നേടിയിട്ടുണ്ട്. അതെല്ലാം കണക്കിലെടുത്താണ് തന്റെ പുതിയ ചിത്രത്തില്‍ വിസ്മയയെ നായികയാക്കാന്‍ ജൂഡ് തീരുമാനിച്ചതെന്നാണ് സൂചന. തായ്ലന്‍ഡിലെ ഫിറ്റ്കോ എന്ന സ്ഥാപനത്തില്‍ പരിശീലനം നടത്തുന്നതിനിടെയുള്ള ചിത്രങ്ങള്‍ വിസ്മയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
പരിശീലനം നടത്താന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫിറ്റ്‌കോ തായ്ലന്‍ഡ് എന്ന് വിസ്മയ ചിത്രത്തിനൊപ്പം കുറിച്ചു. ‘വീണ്ടും ഇവിടെ തിരിച്ചെത്തി പരിശീലിക്കാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമായി. എന്നത്തേയും പോലെ എന്റെ കോച്ച് ടോണി ലയണ്‍ഹാര്‍ട്ട് മുവായ്തായ്ക്ക് വലിയ നന്ദി’ എന്നും വിസ്മയ കൂട്ടിച്ചേര്‍ത്തു.