02
Dec 2023
Tue
02 Dec 2023 Tue

ന്യൂഡൽഹി: ആദ്യം ജയിക്കണം, ആര് പ്രധാനമന്ത്രിയാകുമെന്നത് പിന്നീടുള്ള കാര്യമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യ മുന്നണിയിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി തന്റെ പേര് നിർദേശിക്കെപ്പട്ടത് സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജിയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയായി ഖാർഗെയുടെ പേര് ആദ്യം നിർദേശിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കമുള്ള നേതാക്കൾ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഖാർഗെ ഇത്തരത്തിൽ പ്രതികരിച്ചത്. എംപിമാരില്ലെങ്കിൽ പ്രധാനമന്ത്രിയെ കുറിച്ച് സംസാരിക്കുന്നതിൽ എന്താണ് കാര്യം. അതുകൊണ്ട് തന്നെ ഒറ്റക്കെട്ടായി നിന്ന് ഭൂരിപക്ഷം നേടാനും വിജയിക്കാനും ശ്രമിക്കണമെന്നും ഖാർഗെ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക