05
Nov 2024
Thu
05 Nov 2024 Thu
Wayanad land slide survivor S Shruthi appointed in Revanue Department

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെ ഒന്നടങ്കം നഷ്ടപ്പെട്ട എസ് ശ്രുതിക്ക് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്ക് ആയി നിയമനം ലഭിച്ചു. റവന്യൂമന്ത്രി കെ രാജന്‍ ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. വയനാട്ടില്‍ നിന്നെ ശ്രുതിക്ക് ജോലിയില്‍ പ്രവേശിക്കാനാവുമെന്ന് മന്ത്രി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉരുള്‍പൊട്ടലിന് മുമ്പ് ശ്രുതിയുമായി നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ പ്രതിശ്രുത വരന്‍ പിന്‍വാങ്ങാതിരിക്കുകയും എന്നാല്‍ ഇരുവരും വിവാഹിതരാവുന്നതിനു മുമ്പുണ്ടായ വാഹനാപകടത്തില്‍ വരന്‍ മരിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ ശ്രുതിക്കും പരിക്കേറ്റിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക