01
Jun 2026
Mon
01 Jun 2026 Mon
Georgia helicopter crash

യുഎസിലെ ജോര്‍ജിയയില്‍ വിവാഹദിനത്തില്‍ പ്രവാസി മലയാളികളായ വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂവാറ്റുപുഴയില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജ് – ഫേബ ഫിജി ദമ്പതികളുടെ മകന്‍ ഡേവ് ഫിജിയാണ് മരിച്ചത്. തലവടി ചുടുക്കാട്ടില്‍ ജെസ്വിന്‍ വില്ലയില്‍ സാം ഉമ്മന്‍ ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്‌നി സാം.

ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ 29ന് രാത്രി 10.30ന് (ഇന്ത്യന്‍ സമയം 30ന് രാവിലെ 8) ആയിരുന്നു അപകടം. രണ്ടു കുടുംബങ്ങളും വര്‍ഷങ്ങളായി യുഎസിലാണ് താമസം. അറ്റ്‌ലാന്റ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഡേവ് ഫിജിയും ജെസ്‌നിയും തമ്മിലുള്ള വിവാഹം 29ന് വൈകിട്ട് 4.30നാണു നടന്നത്. വിവാഹശേഷമുള്ള ഹെലികോപ്റ്റര്‍ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്.

Wedding Day Turns Tragic: A tragic helicopter crash in Georgia