07
Jun 2024
Sat
07 Jun 2024 Sat
who knows modi govt will last only for 15 days says Mamata Banerjee

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി ഞായറാഴ്ച അധികാരമേല്‍ക്കാനിരിക്കെ ഏതാനും ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നിലംപൊത്തിയേക്കാമെന്ന സൂചന നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. 400 ലോക്‌സഭാ സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ടവര്‍ക്ക് കേവല ഭൂരിപക്ഷം പോലും നേടാനായില്ല. ഇന്ത്യാ മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചില്ലെന്നു കരുതരുത്. എന്തും സംഭവിക്കാം. കാര്യങ്ങള്‍ തങ്ങള്‍ നോക്കികണ്ടുകൊണ്ടിരിക്കുകയാണ്. അന്തിമമായ അതൊരു പുതിയ ഇന്ത്യാ സര്‍ക്കാരായിരിക്കും, അവര്‍ക്ക് ഏതാനും ദിവസം അനുവദിക്കാം. ചില സമയങ്ങളില്‍ സര്‍ക്കാരുകള്‍ ഒരു ദിവസത്തേക്കേ കാണുകയുള്ളൂ. എന്തും സംഭവിക്കാം. ഈ സര്‍ക്കാര്‍ 15 ദിവസം പൂര്‍ത്തിയാക്കുമോ എന്ന് ആര്‍ക്കറിയാമെന്നും മമതാ ബാനര്‍ജി നിയുക്ത മോദി സര്‍ക്കാരിനെ ഉദ്ദേശിച്ച് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്റെ പാര്‍ട്ടി പങ്കെടുക്കില്ലെന്നും അനധികൃതവും ജനാധിപത്യ വിരുദ്ധമായ സര്‍ക്കാര്‍ രൂപീകരിക്കുന്നു എന്നതിനാലാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 240 സീറ്റുകള്‍ മാത്രം നേടിയ ബിജെപി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും നിതീഷ് കുമാറിന്റെ ജെഡിയുവിന്റെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതും. ഇരുകക്ഷികളെയും അനുനയിപ്പിച്ചുകൊണ്ടുപോവുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ മൂന്നാം മോദി സര്‍ക്കാര്‍ നിലംപൊത്തുന്നതില്‍ കാര്യങ്ങളെത്തിച്ചേരും. ഇത്തരമൊരു സാഹചര്യം കണക്കിലെടുത്താണ് മമതാ ബാനര്‍ജിയുടെ പ്രവചനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക