04
Jan 2024
Mon
04 Jan 2024 Mon

നാഗ്പൂർ: ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൊലീസിൽ കീഴടങ്ങി ഭാര്യ. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ അവാന്ധി സ്വദേശിയായ ആനന്ദ് ഭാഡുജി പാട്ടീലിനെയാണ് ഭാര്യ അരുണ പാട്ടീൽ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭർത്താവിന്റെ മദ്യപാന ശീലം മൂലം സഹികെട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ അരുണ പാട്ടീൽ പൊലീസിനോട് പറഞ്ഞു.

ആനന്ദ് ഭാഡുജി പാട്ടീൽ മദ്യത്തിന് അടിമയായിരുന്നെന്നും മദ്യപിക്കാനായി തന്നോട് പലപ്പോഴും പണം ആവശ്യപ്പെടുകയും ചെയ്തതായി ഭാര്യ പറയുന്നു. ശനിയാഴ്ച രാത്രിയും മദ്യപിക്കാൻ പണം ചോദിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.

തുടർന്ന് ഉറങ്ങാൻ കിടന്ന ആനന്ദിന്റെ തലയിൽ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ന്യൂ കാംപ്റ്റി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക