18
Jul 2023
Sat
18 Jul 2023 Sat

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഭാര്യ മരിച്ചതിനു പിന്നാലെ ഭര്‍ത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. യുഎസിലെ ചിക്കാഗോയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷൂട്ടിങ് പരിശീലകനായ സൈമണ്‍ ഹെന്‍ഡ്രിക്‌സണ്‍(61)വീട്ടില്‍ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് ഭാര്യ ലൗറി ഹെന്‍ഡ്രിക്‌സണ്(60)വെടിയേറ്റത്. ഭാര്യ വെടിയേറ്റതിനു പിന്നാലെ വിഷമം മൂലം സൈമണ്‍ ഉടന്‍ തന്നെ സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു.

തോക്കു വൃത്തിയാക്കുന്നതിനിടെ ഭാര്യക്ക് വെടിയേറ്റുവെന്ന് സൈമണ്‍ പൊലീസില്‍ വിളിച്ചറിയിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേക്ക് സൈമണെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.