05
Oct 2025
Mon
05 Oct 2025 Mon
Windshield of Boeing 737 Cracks Mid-Air then 10,000-Foot Drop, Pilot Injured

36000 അടി ഉയരത്തിലൂടെ പറക്കുകയായിരുന്ന വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡ് പൊട്ടി. ചില്ല് തുളച്ചുകയറി പൈലറ്റിന് പരിക്കേറ്റു. ഇതിനു പിന്നാലെ വിമാനം ഒറ്റയടിക്ക് പതിനായിരം അടി താഴ്ചയിലേക്ക് കൂപ്പുകുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

26000 അടി താഴ്ചയില്‍ നിന്ന് വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനമാണ് അപകടത്തില്‍പെട്ടത്. ഡെന്‍വറില്‍ നിന്ന് ലോസ് അഞ്ചലസിലേക്ക് പോവുകയായിരുന്ന വിമാനമാണ് വിന്‍ഡ് ഷീല്‍ഡ് പൊട്ടിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 140 യാത്രികരും ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ALSO READ: യുവതിയെ കൊന്ന് കിണറ്റിലിട്ട് മൂടിയ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും അറസ്റ്റില്‍