11 മാസം പ്രായമുള്ള മകള്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചതിനു പിന്നാലെ അമ്മ ജീവനൊടുക്കി. ബംഗളുരുവിലാണ് സംഭവം. 29കാരിയായ പ്രതിഭയാണ് മരിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയിരുന്നു യുവതി. സംഭവസമയം യുവതിയുടെ ഭര്‍ത്താവ് മഹന്തേഷ് ജോലിസ്ഥലത്തായിരുന്നു.
|
ടെറസില്‍ ഉണങ്ങാനിട്ട വസ്ത്രങ്ങള്‍ എടുക്കാനായി പ്രതിഭ പോയ സമയത്ത് മകള്‍ അഗസ്ത്യ വലിഞ്ഞുനീങ്ങി തുണി കഴുകുന്ന സ്ഥലത്തേക്ക് ചെയ്യുകയും വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീഴുകയുമായിരുന്നു.
പ്രതിഭ തിരിച്ചെത്തിയപ്പോള്‍ കുട്ടി വെള്ളത്തില്‍ തലകീഴായി കിടക്കുന്നത് കാണുകയായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ച യുവതി ആത്മഹത്യാകുറിപ്പെഴുതി വച്ച ശേഷം അമിത അളവില്‍ ഗുളിക കഴിച്ചും കൈഞരമ്പും മുറിക്കുകയും ചെയ്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
മകളുടെ അപകടമരണത്തിന്റെ ഉത്തരവാദിത്വമേറ്റ് മരിക്കുകയായിരുന്നുവെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. വൈകീട്ട് ആറരയോടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മരണം അറിയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.





