സ്വര്‍ണമാല മോഷ്ടിച്ചെന്ന ആരോപണവും പോലീസ് ചോദ്യം ചെയ്യലും നേരിട്ട യുവതി വിഷം കഴിച്ചുമരിച്ചു. കാസര്‍കോട് മുളിയാര്‍ സ്വദേശി ജസീല(24)യാണ് മരിച്ചത്. തനിക്കുമേല്‍ മോഷണക്കുറ്റം ആരോപിക്കുകയാണെന്നും ജീവനൊടുക്കാതെ മാര്‍ഗമില്ലെന്നും ചൂണ്ടിക്കാട്ടി ജസീല വീഡിയോ റെക്കോഡ് ചെയ്തിരുന്നു. തന്റെ ആത്മഹത്യക്ക് ഉത്തരവാദി ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉമ്മയുമാണെന്നും യുവതി വീഡിയോയില്‍ പറയുന്നു. ഇതിനു ശേഷമായിരുന്നു ജസീല വിഷംകഴിച്ചത്. യുവതിയുടെ മരണത്തിനു പിന്നാലെ കുടുംബം ഭര്‍തൃവീട്ടുകാര്‍ക്കും അയല്‍വീട്ടുകാര്‍ക്കും യുവതിയുടെ പരാതി സ്വീകരിക്കാന്‍ തയ്യാറാവാത്ത ആദൂര്‍ പോലീസിനുമെതിരേ പരാതി നല്‍കി.
|
ഭര്‍തൃവീടിനു സമീപത്തെ വീട്ടിലെ വിവാഹാഘോഷത്തിനിടെ ജസീലയുടെ കൂട്ടുകാരിയുടെ അമ്മയുടെ സ്വര്‍ണമാല കാണാതെ പോയിരുന്നു. ഈ മാസ ജസീലയാണ് മോഷ്ടിച്ചതെന്നായിരുന്നു ആരോപണം. ആദൂര്‍ പോലീസ് ജസീലയെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ ജസീല കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് യുവതി താന്‍ നേരിടുന്ന മാനസികബുദ്ധിമുട്ടിനെക്കുറിച്ച് വിശദീകരിച്ച ശേഷം വിഷം കഴിച്ചത്. ആശുപത്രിയില്‍ ചികില്‍സയിരുന്ന യുവതിയുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
ഞാന്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു. എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോള്‍ഡ് മിസ്സായിട്ടുണ്ട്. സ്വര്‍ണം ഞാന്‍ എടുത്തെന്നാണ് പറയുന്നത്. ഞാന്‍ എടുത്തിട്ടില്ല. എനിക്ക് അറിയില്ല അങ്ങനെയൊരു സാധനമുള്ളത്. ഒരു സമാധാനവുമില്ല. രേഖാമൂലം പരാതി കൊടുക്കാന്‍ ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ ആള്‍ക്കാര്‍ സമ്മതിക്കുന്നുമില്ല. എന്റെ ആത്മഹത്യക്ക് ഉത്തരവാദി എന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉമ്മയുമാണ്. ഞാന്‍ അധികം ജീവിച്ചിരിക്കില്ല. എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്. സത്യം ഒരു ദിവസം തെളിയും എന്നും ജസീല വീഡിയോയില്‍ പറയുകയുണ്ടായി.
ALSO READ: ലഹരി വാങ്ങാന്‍ പണം നല്‍കാത്തതിന് മുത്തശ്ശിയെ കൊലപ്പെടുത്തിയ 26കാരന് 9 വര്‍ഷം തടവ്





