20
Dec 2023
Wed
20 Dec 2023 Wed

ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട ശേഷം ജനനേന്ദ്രിയം മുറിച്ചെടുത്ത് കക്കൂസിലിട്ട് ഫ്ളഷ് ചെയ്തു. ബ്രസീസിലാണ് സംഭവം. തന്റെ സഹോദരന്റെ മകളായ 15കാരിയുമായി ഭർത്താവ് ലൈം​ഗികബന്ധം നടത്തിയതാണ് യുവതിയെ കൃത്യത്തിന് പ്രേരിപ്പിച്ചത്. കൃത്യശേഷം യുവതി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. 39കാരനാണ് ജനനേന്ദ്രിയം നഷ്ടമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രസീലിലെ സാവോപോളോക്ക് സമീപമുള്ള അതിബയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡിസംബർ 22നാണ് സംഭവം നടന്നത്. മുറിഞ്ഞുപോയ ജനനേന്ദ്രിയം തുന്നിച്ചേർക്കാൻ കഴിയും എന്ന് കേട്ടിട്ടുള്ളതിനാലാണ് ഇത്തരമൊരു സാധ്യത ഇല്ലാതാക്കാൻ താൻ ഭർത്താവിന്റെ മുറിച്ചെടുത്ത ജനനേന്ദ്രിയം കക്കൂസിലിട്ട് വെള്ളം ഒഴിച്ചുവിട്ടതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

തന്റെ സഹോദരപുത്രിയുമായി ഭർത്താവ് ലൈം​ഗികബന്ധം നടത്തുന്നത് കണ്ടതോടെയാണ് കൃത്യം ആസൂത്രണം ചെയ്തത്. ഭർത്താവിനെ അനുനയിപ്പിച്ച് കിടപ്പറയിലെത്തിച്ച ശേഷം കൈകാലുകൾ ബന്ധിക്കുകയും ബ്ലേഡ് ഉപയോ​ഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. മുറിച്ചെടുത്ത ജനനേന്ദ്രിയത്തിന്റെ ഫോട്ടോ എടുത്ത ശേഷമാണ് യുവതി ഇത് കക്കൂസിലിട്ട് ഫ്ളഷ് ചെയ്തത്.

അതേസമയം 39കാരൻ നടത്തിയ ലൈം​ഗികബന്ധം ഉഭയസമ്മതത്തോടെയാണെന്ന കാര്യം പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബ്രസീലിൽ 14 വയസ്സാണ് ഉഭയസമ്മതത്തോടെയുള്ള ലൈം​ഗികബന്ധത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായപരിധി.