22
Nov 2024
Thu
22 Nov 2024 Thu
woman dies after private bus rammed in to scooter

കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് സ്‌കൂട്ടറില്‍ സ്വകാര്യബസ്സിടിച്ചുകയറിയുണ്ടായ അപകടത്തില്‍ 46കാരി മരിച്ചു. ഭര്‍ത്താവ് നിസാര പരിക്കുകളോടെ രക്ഷപെട്ടു.
കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് താമസിക്കുന്ന സുനീറ ബീവിയാണ് മരിച്ചത്. സുനീറയുടെ ഭര്‍ത്താവ് അബ്ദുസമദ് പരിക്കുകളോടെ രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരുനാഗപ്പള്ളി കേരള ഫീഡ്‌സിലെ ജീവനക്കാരിയായ സുനീറ ഭര്‍ത്താവ് അബ്ദുസമദിനൊപ്പം പോകുമ്പോഴായിരുന്നു അപകടം. കൊട്ടാരക്കര-കരുനാഗപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൊസൈറ്റി ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂട്ടറില്‍ ഇടിച്ചതെന്ന് കരുനാഗപ്പള്ളി പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക