31
Feb 2023
Sat
31 Feb 2023 Sat

കാസര്‍ഗോഡ്: ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. പിറന്നാൾ ദിനത്തിലാണ് യുവതിയുടെ ദാരുണമരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ബേക്കറി ജീവനക്കാരിയായിരുന്നു ചുമ്മി. ഗ്രൈന്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനിടെ ജയ്ഷീല്‍ ചുമ്മി ധരിച്ചിരുന്ന ഷാള്‍ കുരുങ്ങുകയും കഴുത്തുമുറുകി മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗള്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക