31
Mar 2026
Tue
ഭര്‍ത്താവ് ജീവനൊടുക്കിയത് കണ്ട ഭാര്യ 17ാം നിലയില്‍ നിന്നു ചാടിമരിച്ചു. ഐടി ജീവനക്കാരിയായ ബീബി ഷാസിയ സിറാജ്(31)ആണ് മരിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭാനു ചന്ദര്‍ റെഡ്ഡി(32)ബംഗളുരുവിലെ തങ്ങളുടെ അ്പാര്ട്ട്മെന്റിനുള്ളില് തൂങ്ങിമരിക്കുകയായിരുന്നു.
|
തട്ടിവിളിച്ചിട്ടും ഭര്‍ത്താവ് കതക് തുറക്കാത്തതിനെ തുടര്‍ന്ന് ബീബി ഷാസിയ സിറാജ് അയല്‍വാസികളുടെയും സുരക്ഷാ ജീവനക്കാരുടെയും സഹായം തേടിയാണ് വാതില്‍ തള്ളി തുറന്നത്. ഈ സമയം തൂങ്ങിമരിച്ച നിലയിലായിരുന്നു ഭാനു ചന്ദര്‍ റെഡ്ഡി. ഏതാനും നിമിഷങ്ങള്‍ക്കകം യുവതി 17ാം നിലയില്‍ നിന്ന് താഴേക്കു ചാടുകയും മരിക്കുകയുമായിരുന്നു.
തെലങ്കാന സ്വദേശികളായ ദമ്പതികള്‍ ജോലിയുടെ ഭാഗമായാണ് ബംഗളുരുവില്‍ താമസിച്ചുവന്നിരുന്നത്.



