വടക്കന്‍ ഇസ്രായേല്‍ നഗരമായ ഹൈഫയിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് ഇറാന്‍-ലബനാന്‍ മിസൈലാക്രമണത്തില്‍ തീപിടിച്ചു. ഇതു രണ്ടാം തവണയാണ് ഹൈഫയിലെ എണ്ണശുദ്ധീകരണ ശാല ആക്രമിക്കപ്പെടുന്നത്.
|
ആക്രമണത്തിനു പിന്നാലെ ബസന്‍ ഓയില്‍ റിഫൈനറിയില്‍ തീ പടര്‍ന്നുപിടിച്ചു. അന്തരീക്ഷമാകെ കറുത്ത പുകച്ചുരുളുകള്‍ നിറയുകയും ചെയ്തു.
ഫെബ്രുവരി 28ന് ഇസ്രായേലും യുഎസും സംയുക്തമായി ഇറാനെതിരേ ആരംഭിച്ച ആക്രമണം തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും തുടരുകയാണ്.
തങ്ങളുടെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിയായാണ് ഇറാന്‍ ഇസ്രായേലിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഹൈഫയിലെ ഇസ്രായേലിന്റെ നാവിക താവളം ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു. നൂതന മിസൈലുകള്‍ അയച്ചാണ് താവളം ആക്രമിച്ചതെന്ന് ഹിസ്ബുല്ല കൂട്ടിച്ചേര്‍ത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





