09
Oct 2025
Mon
09 Oct 2025 Mon
woman dies in scooter car accident

സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. ഭര്‍ത്താവിന് പരിക്ക്. അങ്കമാലി കറുകുറ്റി പന്തക്കല്‍ മരങ്ങാടം പൈനാടത്ത് വീട്ടില്‍ തൊമ്മന്‍ ജോണ്‍സന്റെ ഭാര്യ റീത്തയാണ് (50) മരിച്ചത്. കാലിന് സാരമായി പരുക്കേറ്റ തൊമ്മന്‍ ജോണ്‍സനെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp സ്‌കൂട്ടറില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിന് പരിക്ക്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച വൈകിട്ട് 4.15ഓടെ കറുകുറ്റി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിനു സമീപമായിരുന്നു അപകടം. അഡ്‌ലക്‌സിന് സമീപത്തെ സര്‍വീസ് റോഡിലൂടെ വന്ന സ്‌കൂട്ടര്‍ യു ടേണിലൂടെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചത്.

തെറിച്ചുവീണ റീത്തയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും റീത്ത മരിച്ചു. മക്കള്‍: അനില (നഴ്‌സ്, അപ്പോളോ ആശുപത്രി, അങ്കമാലി), ജിയ. സംസ്‌കാരം പിന്നീട്.

ALSO READ: പ്രളയദുരിതാശ്വാസം വിലയിരുത്താനെത്തിയ ബിജെപി എംപിയെയും കൂട്ടരെയും കല്ലെറിഞ്ഞോടിച്ച് ജനം