20
Apr 2023
Thu
20 Apr 2023 Thu

ദമ്പതികള്‍ നടത്തിയ ലൈവ് ട്രപ്പീസ് കളിക്കിടെ പിടിവിട്ടു താഴെ വീണ് ഭാര്യ മരിച്ചു. ഉയരത്തില്‍ നിന്നു തൂക്കിയിട്ട കയറില്‍ അഭ്യാസം നടത്തുന്നതിനിടെ യുവതി പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൈനയിലെ സുഴുവിലാണ് സംഭവം. സുരക്ഷാ ബെല്‍റ്റ് ധരിക്കാതിരുന്നതാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി.

ഞാണിന്‍മേല്‍ കളി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഞാണിന്‍മേല്‍ കളി കാണികള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.