20
Jul 2024
Tue
20 Jul 2024 Tue
woman falls from 13th floor miraculously survives with minor injuries

13ാം നിലയിൽ നിന്ന് വീണ യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റഷ്യയിലാണ് കഴിഞ്ഞദിവസം അദ്ഭുകരമായ സംഭവം നടന്നത്. 22കാരിയാണ് ബഹുനില കെട്ടിടത്തിലെ 13ാം നിലയിൽ നിന്ന് താഴേക്ക് വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിടത്തിനു മുന്നിലുള്ള പുൽത്തകിടിയിലേക്കാണ് യുവതി വീണത്. യുവതി വീണതിനെ തുടർന്ന് പുൽത്തകിടി താഴ്ന്നുപോവുന്നതും കുറച്ചുസമയം കഴിഞ്ഞ് യുവതി എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയിൽ ഒടിവുകളോ മറ്റോ ഇല്ലെന്നു വ്യക്തമായി. അതേസമയം വീണതിനെ തുടർന്നുള്ള ചെറിയ ക്ഷതവും മറ്റും യുവതിക്കുണ്ട്.