കുട്ടികളുണ്ടാവുന്നതിന് മന്ത്രവാദം നടത്തിയ ഭർതൃവീട്ടുകാർ യുവതിയെ നിർബന്ധിപ്പിച്ച് ചിതാഭസ്മം തീറ്റിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃപിതാക്കൾക്കും മന്ത്രവാദിയുമടക്കം ഏഴുപേർക്കെതിരേ പൂനെ പൊലീസ് കേസെടുത്തു.
|
ഭർതൃവീട്ടുകാർക്കെതിരേ സ്ത്രീധന പീഡന പരാതിയും യുവതി നൽകിയിട്ടുണ്ട്. 2019ൽ വിവാഹിതയായ യുവതിയോട് ഭർതൃവീട്ടുകാർ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് ആദ്യ പരാതി.
കുട്ടികളുണ്ടാവുന്നതിന് ശവങ്ങൾ ദഹിപ്പിക്കുന്ന ഇടങ്ങളിലെത്തി അസ്ഥികൾ പൊടിഞ്ഞ ചാരം തീറ്റിച്ചുവെന്നതാണ് മറ്റൊരു പരാതി. അമാവാസി ദിനങ്ങളിലായിരുന്നു യുവതിയെ നിർബന്ധിപ്പിച്ച് ചിതാഭസ്മം തീറ്റിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



